കേരളത്തിലെ ഉളുപ്പില്ലാ മാധ്യമ പ്രവർത്തനവും നാണം കെട്ട പൊലീസും ഉഡായിപ്പ് ഭരണവും വെട്ടിലാകുന്നു. അവരെ രക്ഷിക്കാൻ ഇനി രാഹുൽ ഗർഭക്കേസിലെ ഇരകൾ തന്നെ രംഗത്ത് വരാതെ മറ്റൊരു മാർഗ്ഗവുമില്ലാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങൾ ചെന്നെത്തുന്നത്. നാളികേരം ഇപ്പം ഉടയ്ക്കും, ദാ ഉടയ്ക്കുന്നു എന്ന മട്ടിൽ നിലവിളിച്ചു കൊണ്ട് ഗോകുലം ഗോപാലൻ - ശ്രീകണ്ഠൻ നായർ- മുട്ടിൽ കള്ളത്തടി - 18- ടീം മലയാളി കുടുംബങ്ങളുടെ അന്തസ്സിന് ചുറ്റും പരാക്രമമടിച്ച് ഓട്ടത്തോട് ഓട്ടമാണ്. എന്നാൽ അവരാകട്ടെ ഈ പരാതികളിൽ മൂന്നെണ്ണത്തെ കുറിച്ച് മാത്രമേ മുണ്ടൂ, ചർച്ച ചെയ്യൂ, കാരണം അവർ സെറ്റപ്പ് ചെയ്തതാണ് ഈ പീഢന ഗർഭ സിനിമാറ്റിക് നാടകം.
രാഹുൽ മാങ്കൂട്ടത്തിനെതിരെ പരാതികൾ കൊടുത്തത് ആരൊക്കെയെന്ന് വെളിപ്പെടുത്താതെ പോലീസും മാധ്യമങ്ങളും ഒളിച്ചു കളിക്കുമ്പോൾ അവരെ കുറിച്ചുള്ള വിവരങ്ങൾ ഓരോന്നായി പുറത്തുവരികയാണിപ്പോൾ. ഈ തിരുവോണം എംഎൽഎ ആയി രാഹുൽ ആഘോഷിക്കരുത് എന്ന സനാതന ലക്ഷ്യത്തോടെ ബി ജെപിയും സിപിഎമ്മും ചേർന്ന് ആസൂത്രണം ചെയ്ത ആഭിചാര ഗർഭമാണ് ഇപ്പോൾ കലങ്ങുന്നത്. രാഹുലിനെ അറസ്റ്റ് ചെയ്ത് തിരുവോണ ദിവസം ലോക്കപ്പിലാക്കി, ഓണമുണ്ണിക്കാതിരിക്കാൻ വേണ്ടിയാണ് വിജയൻ, പൊലീസ്, കള്ളത്തടി, ചിന്ന വീട് ടീം പരാക്രമമടിച്ച് തിരക്ക് കൂട്ടിയത്. എന്നാൽ ഡിജിപിക്ക് കിട്ടിയതടക്കം 10 പരാതികളിലും എഫ് ഐ ആർ ഇട്ടതോടെ ഓണമുടക്ക് ഇല്ലാതായി. ആകെ പത്തു പരാതികളാണ് രാഹുൽ മാങ്കൂട്ടം കേസുമായി ബന്ധപ്പെട്ട് പോലീസ് എടുത്തിട്ടുള്ളത്. പത്തു കേസുകളിലും എഫ്ഐആർ ഇട്ടു കഴിഞ്ഞു. എന്നാൽ ഇതിൽ മൂന്നെണ്ണം മാത്രമാണ് രാഹുൽ മാങ്കൂട്ടത്തിന് എതിരെ ഉള്ളത്. ബാക്കി രണ്ടെണ്ണം സംഭവത്തെ പറ്റി അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള നിഷ്പക്ഷ ആവശ്യങ്ങൾ ചേർത്തിട്ടുള്ളവയാണ്. പിന്നെയും ബാക്കിയുള്ള അഞ്ച് എണ്ണം രാഹുലിന് അനുകൂലമാണ് എന്ന് കരുതപ്പെടുന്ന പരാതികളാണ്. ഇവയിലും എഫ്ഐആർ ഇട്ടിട്ടുണ്ട്. രാഹുലിനെതിരെ പരാതി കൊടുത്തവരിൽ പ്രധാനമായുള്ളത് ആദ്യം മൊഴിയെടുക്കപ്പെട്ട സെബാസ്റ്റ്യൻ നൽകിയതാണ്. ഇവൻ്റെ പരാതിയിൽ മൊഴിയെടുപ്പ് കഴിഞ്ഞതാണ്. ഇവൻ്റെ മൊഴിയെടുപ്പിന് ശേഷം നിരവധി ആരോപണങ്ങളാണ് ഇവനെപ്പറ്റി തന്നെ ഉയർന്നിട്ടുള്ളത്. ബാക്കി രണ്ടു പേർ ആരൊക്കെയെന്ന് ഇപ്പോഴും പുറത്തുവന്നിട്ടില്ല എന്നാൽ രാഹുലിന് അനുകൂലമാകാവുന്ന അഞ്ച് പരാതികളിൽ ഒരു പരാതി നൽകിയിട്ടുള്ളത് ജീന സജി തോമസ് ആണ്. ഓഗസ്റ്റ് 24നാണ് ഇവർ പരാതി നൽകിയിട്ടുള്ളത്. ഇതിൽ അന്വേഷണം പൂർത്തിയാകുന്നത് വരെ രാഹുൽഎംഎൽഎയായി തുടരണമെന്നും, ഇത് മീഡിയ ഫാബ്രിക്കേറ്റഡ് കേസ് ആണെന്നും ചേർത്തിരിക്കുന്നു. രണ്ടാമത്തെ പരാതി ഇ .എം. നയീം നൽകിയതാണ്. രാഹുലിനെതിരെ നൽകിയിട്ടുള്ള കാര്യങ്ങളെപ്പറ്റി അന്വേഷണം വേണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത് രാഹുലിനെതിരെ പരാതി നൽകിയ മറ്റൊരാൾ യുവ മോർച്ച സംസ്ഥാന കമ്മിറ്റി അംഗം ശ്രുതി ആണെന്നും പുറത്തറിയുന്നുണ്ട്. രാഹുലിന് അനുകൂലമായി പരാതി നൽകിയ മറ്റൊരാൾ തോമസ് സാറ ആണ്. രാഹുലിനെ പിന്തുണച്ച് പരാതി നൽകിയ മറ്റൊരാൾ സന്ദീപ് പണിക്കർ ആണ്. റിനിയുടെയും ഹണിയുടെയും ചാറ്റ് റെക്കോർഡുകൾ കണ്ടെത്തണമെന്നും ഫോണുകൾ കസ്റ്റഡിയിലെടുത്ത് പരിശോധിക്കണമെന്നും ഫോറൻസിക്ക് പരിശോധന ഇക്കാര്യത്തിൽ ഉണ്ടാവണമെന്നും ഇവർ കൊടുത്ത പരാതി ചൂണ്ടിക്കാട്ടുന്നുണ്ട്. രാഹുലിനെതിരെ പബ്ലിക് അബ്യൂസ് നടത്തിയതിനും അന്വേഷണം നടത്തണമെന്ന് പരാതിയിൽ പറയുന്നു. ഈ കേസിൻ്റെ മറവിൽ നടന്ന സാമ്പത്തിക രാഷ്ട്രീയ ഇടപാടുകളെ കുറിച്ച് അന്വേഷിക്കണമെന്നും പരാതിയിലുണ്ട്. പിന്നെ പരാതി നൽകിയിട്ടുള്ളത് വാലിദ് നാസർ എന്നൊരാളാണ്. എന്നാൽ ഗുഹാവത്തിയിൽ നിന്നുള്ള മലയാളിയാണ് രാഹുൽ വിഷയത്തിൽ തെളിവുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടു പരാതി നൽകിയിട്ടുള്ളത്.
10 പരാതികൾ രാഹുൽ വിഷയവുമായി ബന്ധപ്പെട്ട് ലഭിക്കുകയും അവയിൽ എഫ്ഐആർ ഇടുകയും ചെയ്തിട്ടും കേരളത്തിലെ മാധ്യമങ്ങൾ ഇതൊന്നും അറിഞ്ഞില്ല, അറിഞ്ഞതായി ഭാവി ഭാവിക്കുന്നില്ല, പറഞ്ഞില്ല, പറഞ്ഞിട്ടും പറയാതെ വെച്ചിരിക്കുകയാണ്, ചർച്ച ചെയ്യുന്നില്ല, വിഷയം ജനങ്ങളുടെ മുൻപിൽ പെടാതിരിക്കാൻ കഠിന പരിശ്രമവും നടത്തുകയാണ്. എന്തുകൊണ്ടാണ് ഇത്തരം ഒരു നീക്കം ഉണ്ടാകുന്നത് എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. കാരണം എഫ്ഐആർ അടക്കമുള്ള ഈ രേഖകളെല്ലാം ഇൻ്റർനെറ്റിൽ കിട്ടുമെന്നിരിക്കെ ബ്രേക്കിങ് ന്യൂസ് കൊടുത്ത് ജനത്തെ വിവരങ്ങളെല്ലാം ധരിപ്പിക്കാൻ കുരച്ചു ചാടുന്ന ഒരു ശ്രീകണ്ഠൻമാരും ഇതു മാത്രം മിണ്ടുന്നില്ല! വിഷയം മീഡിയ വഴിയും ആപ്പുകൾ വഴിയും ലഭ്യമാണെന്ന് ഇരിക്കെ പത്രങ്ങൾ പോലും മിണ്ടുന്നില്ല! മറ്റ് മാധ്യമങ്ങൾ എന്തുകൊണ്ടാണ് ഈ പരാതികളെ കുറിച്ച് മിണ്ടാത്തത് ? പോലീസ് എന്തുകൊണ്ടാണ് ഇതിനെപ്പറ്റി ഒന്നും പറയാത്തത് എന്ന ചോദ്യവും അവശേഷിക്കുകയാണ്. ഉത്തരം ലളിതം - കേസുകൾ എട്ടു നിലയിൽ പൊട്ടും. അതിന് മുൻപ് രാഹുലിനെയും കോൺഗ്രസിനേയും പരമാവധി നാറ്റിക്കുക - അത് മാത്രമായിരുന്നു ഹണി ട്രാപ്പിലെ ഗർഭ നാടകം. ഉറച്ച രാഷ്ട്രീയ നിലപാട് സ്വീകരിച്ച കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് എടുത്ത നടപടികൾ മുകേഷിനെയും ശശിമാരേയും കൃഷ്ണ കുമാരനേയും തകർത്ത് ബിജെപി- സിപിഎം ദമ്പതികളുടെ രാഷ്ട്രീയ കുടുംബ പാരമ്പര്യത്തിന് പോലും തിരിച്ചടിയായി മാറി. ഇനി രാഹുലിനെ പരസ്യമായി തരംതാണ രീതിയിൽ അവഹേളിക്കുന്ന പണി മാത്രമായി ഹണി ട്രാപ്പ് പാർട്ടികൾക്ക് ഒതുങ്ങുകയല്ലാതെ സ്ട്രിയില്ല. എല്ലാ വാർത്തകളും കൃത്യമായി, മിനിറ്റ് സെക്കന്റുകൾ വച്ച് പുറത്തു വിടുകയാണ് ചെയ്യുന്നതെന്ന് അവകാശപ്പെടുന്ന മാധ്യമങ്ങൾ മറ്റ് കേസുകളെ കുറിച്ച് മിണ്ടാതിരിക്കുന്നത് സംഭവത്തിലെ ദുഷ്ടലാക്ക് വ്യക്തമാക്കുന്നു. അതിനാൽ തന്നെ ഇതിൽ എല്ലാം ഗൂഢാലോചന ഉണ്ട് എന്ന് പ്രഥമദൃഷ്ടി തന്നെ വ്യക്തമാണ്. രാഹുൽ ഈ പറയുന്ന കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ എന്തുകൊണ്ടാണ് ഇരകൾ അത് കോടതിക്കു മുന്നിലെത്താതെ പൂഴ്ത്തി വയ്ക്കുന്നതെന്ന ചോദ്യം ആദ്യം മുതൽ നിലനിൽപ്പുണ്ട്. ഇരകൾ എന്ന് പറയപ്പെടുന്ന യുവതികൾ ആരും തന്നെ പരാതിയുമായി എത്തുകയോ കോടതിയെ സമീപിക്കുകയും ചെയ്തിട്ടില്ല. ഇരവാദം അവകാശപ്പെട്ട് രംഗത്ത് വന്നിട്ടുള്ളവരുടെ മാന്യതയെ പറ്റിയും സംശയങ്ങൾ ഉയരുകയാണ്. അതുകൊണ്ടാണ് ചില പരാതികളിൽ പ്രധാനമായി രാഹുൽനെതിരെ നിലയുറപ്പിച്ചിട്ടുള്ള, റിപ്പോർട്ടർ ചാനലിനെതിരെയും അന്വേഷണങ്ങൾ വേണമെന്ന ആവശ്യം മുന്നോട്ടുവെച്ചിട്ടുള്ളത്. എന്നാൽ ഇതൊന്നും കേട്ട ഭാവമില്ല കേരളത്തിലെ പോലീസിന്. മൊത്തത്തിൽ രാഹുലിനെ ഉന്മൂലനം ചെയ്യുക എന്നതിനപ്പുറം മറ്റൊരു ലക്ഷ്യവും ഇല്ലാത്ത സംഘടിതമായ നീക്കമാണ് നടക്കുന്നതെന്ന് വേണം കരുതാൻ. അല്ലെങ്കിൽ പരാതിക്കാരായ ആൾക്കാർ എന്തൊക്കെ കാര്യങ്ങളാണ് പരാതിയിൽ നൽകിയിട്ടുള്ളത്, ആർക്കൊക്കെ എതിരെയാണ് പരാതി നൽകിയിട്ടുള്ളത്, പരാതിയിൽ എന്തെല്ലാം കാര്യങ്ങളാണ് ആവശ്യപ്പെട്ടിട്ടുള്ളത്, എന്നീ കാര്യങ്ങൾ പോലീസ് തന്നെ പുറത്തുവിടേണ്ടതായിരുന്നു. എഫ്ഐആർ ലഭ്യമാണ് എന്ന ഒറ്റ വിശദീകരണത്തിനപ്പുറം മറ്റൊന്നും പറയാൻ പോലീസ് തയ്യാറാകാത്തത് ഭരണത്തെ പേടിച്ചിട്ടാണോ അതോ ഭരണത്തിന് അടിമയായിട്ടാണോ അതോ കഴിവുകേടാണോ എന്ന് വരും ദിവസങ്ങളിൽ തിരിച്ചറിയാം.
രാഹുൽ പൂർണമായി നിരപരാധിയാണ് എന്ന് വാദിക്കാൻ ആർക്കും സാധിക്കില്ല എന്നിരിക്കെ ബാക്കിയൊക്കെ റിനി ഹണി ട്രാപ്പാണ്. സിപിഎം ബിജെപി സഖ്യത്തിൽ ഉണ്ടായ ഗർഭമാണ് രാഹുൽ മാങ്കുട്ടത്തിനെതിരെ ഉയർന്നിട്ടുള്ളത് എന്ന് തെളിയുകയാണ്.
Even after FIRs were filed in 10 complaints, neither the police nor the media are talking about it. There is no discussion. A bad turn in the Rahul case